ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്.
ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ 9ഓളം കൗണ്‍സിലര്‍മാര്‍ രാജി വെക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാൽ ആര്‍എസിഎസിന്റെ ചര്‍ച്ചകൾക്കൊടുവിൽ ‘പ്രതിഷേധ രാജി’ വേണ്ടെന്ന് വിമതവിഭാഗം കൗൺസിലർമാർ തീരുമാനിച്ചു. ബിജെപിയില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ചെറിയ ചില അസ്വാരസ്യങ്ങളുണ്ടാകുമെന്നും അത് മറികടക്കാനുള്ള സംഘടനാശേഷി പാര്‍ട്ടിക്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.