സന്ദീപ് വാര്യരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ പ്രകാശ് ജാവ്ദേക്കർ, അവഗണിച്ച് ബിജെപി കേന്ദ്രനേതൃത്വവും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്, ചേലക്കര തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയിട്ടും പ്രകാശ് ജാവ്ദേക്കർ സന്ദീപ് വാര്യരെ ഫോണിൽ കൂടി പോലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.
സന്ദീപ് വാര്യർക്ക് മറുപടി നൽകേണ്ടെന്നാണ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം. ബിജെപി നേതൃത്വത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സന്ദീപ് വാര്യര്‍ നടത്തിയ പരസ്യ പ്രതികരണത്തോടെ വിഷയത്തിന് ചൂട് പിടിക്കുകയായിരുന്നു. ബിജെപിയിൽ നിന്ന് ഏറെക്കാലമായി തനിക്ക് കടുത്ത അവഗണന നേരിട്ടതായും, പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ വേദിയില്‍ ഇരിപ്പിടം പോലും നല്‍കാതിരുന്നുവെന്നും സന്ദീപ് വാര്യര്‍ ആരോപിചിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെയും സന്ദീപ് വാര്യർ ആരോപണങ്ങൾ ഉന്നയിച്ചു.
