പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന്, തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയും.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ തലശ്ശേരി കോടതി ഉത്തരവ് പറയും.
പി.പി ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും എതിര്‍ത്തു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് കോടതിയിൽ ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും പൊതുനന്മയ്ക്ക് വേണ്ടിയാണ് ആരോപണം ഉന്നയിച്ചതെന്നും നല്ല ഉദ്ദേശത്തോടെയാണ് ചെയ്തെതെന്നും പ്രതിഭാഗം വാദിച്ചു. യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.
ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടികളെടുത്തതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധിയെത്തുന്നത്.
