നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പിപി ദിവ്യ ഹാജരാകില്ല. പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങള്‍. മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവ് വന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിചിരിക്കുന്ന വിവരം.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹർജിയില്‍ ഉത്തരവ് വരും. വിധിയെന്തെന്ന് അറിഞ്ഞ ശേഷം കീഴടങ്ങുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് ദിവ്യയുടെ നിലപാട്. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
