News

നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താം, സുപ്രിം കോടതി

നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്ന് സുപ്രിം കോടതി. ഹൈക്കോടതി മാർഗരേഖ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേ ചെയ്തത്.

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

250 വർഷത്തോളമായി നടത്തുന്ന ആചാരമാണ് തൃശൂർ പൂരം. എല്ലാ ചട്ടങ്ങളും പാലിച്ചാണ് പൂരം നടത്തുന്നതെന്നും എന്നാല്‍, ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗനിർദേശങ്ങൾ ആചാരലംഘനത്തിന് കാരണമാകുമെന്ന് ദേവസ്വനുകളുടെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.

അതേസമയം, മൃഗസ്‌നേഹികളുടെ സംഘടനകളും കോടതിയിൽ തടസ ഹർജിയുമായി എത്തിയിരുന്നു. ആചാരങ്ങളും ചട്ടങ്ങളും സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ് കോടതിയുടെ ഉദ്ദേശ്യമെന്ന് ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.

Most Popular

To Top