News

 നടിയുടെ  ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി 

നടിയുടെ  ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. മരട് പോലീസ് ആണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്. സിനിമയിൽ ചാൻസും, അമ്മയിൽ അംഗത്വം വാഗ്‌ദാനം  ചെയ്യ്താണ് ലൈംഗിക പീഡനം ചെയ്യ്തിരിക്കുന്നത് എന്നാണ്  നടിയുടെ പരാതി.

ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ,  ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. അതേസമയം ഈ ഒരു പരാതി നില നിൽക്കേ മുകേഷ് എം എൽ സ്ഥാനം രാജിവെക്കണമെന്നും സി പി എം നേതാവ് ആവശ്യപ്പെട്ടു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടു ഗുരുതരമായ ആരോപണമാണ് ഉയർന്നു കേൾക്കുന്നത്, ലൈംഗിക ആരോപണങ്ങൾ കടുക്കുമ്പോഴും രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും മുകേഷ് എംഎൽഎക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഎം. നിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. എന്നാൽ ഇപ്പോൾ കേസെടുത്ത സാഹചര്യത്തിൽ ഇനിയും ഒരു മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല

Most Popular

To Top