എ ഡി എം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതായി ദിവ്യയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ നടന്ന ആക്ഷേപങ്ങളിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. പള്ളിക്കുന്നിലെ താമസ സ്ഥലതാണ് നവീൻ ബാബു മരിച്ച നിലയിൽ കണ്ടെത്തിയത്. പി പി ദിവ്യ ഏക പ്രതിയായ കേസിലെ ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
