പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വെല്ലുവിളികൾ തുടരുന്ന അൻവറിനെ പൂട്ടാൻ ഒരുങ്ങി സി പി എം. ഫോൺ ചോർത്തൽ ആരോപണത്തിന് പിന്നാലെ ജാമ്യമില്ലാ കേസ് ചുമത്തിയാണ് അൻവറിനെ ഒതുക്കാൻ സി പി എം ഒരുങ്ങുന്നത്. ഫോൺ ചോർത്തൽ ആരോപണത്തിന് പിന്നാലെ അൻവറിനുമെതിരെ ജാമ്യമില്ലാ കേസ് ചുമത്താനാണ് സി പി എം ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എ ഡി ജി പി ക്കെതിരെയും രംഗത്ത് വന്ന അൻവർ പിണറായി കെട്ട സൂര്യനാണെന്നും,ആഭ്യന്തര വകുപ്പ്ഭരിക്കാൻ അർഹതയില്ലെന്നും തുറന്നു പറഞ്ഞിരുന്നു . ഇതിനെ തുടർന്നാണ് അൻവറിനെ ഒതുക്കാൻ സി പി എം തീരുമാനിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തിയെന്നാണ് കേസ്. ജീവപര്യന്തം തടവ് ശിക്ഷ വരെലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് അൻവറിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ അറസ്റ്റിനു സാദ്ധ്യതയുണ്ട്.
