‘ആറാട്ട്’ എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു ആറാട്ടണ്ണൻ എന്ന പേരെടുത്ത യൂട്യൂബർ ആണ് സന്തോഷ് വർക്കി, സിനിമാ റിവ്യൂ എന്ന പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു, സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.
ഇതിന് തുടർന്ന് സന്തോഷ് വർക്കിയെ പാലാരിവട്ടം പോലീസ് പിടികൂടുകയും ചോദ്യം ചെയ്യ്തതിന് ശേഷം താക്കീത് നൽകി പറഞ്ഞുവിടുകയും ചെയ്യ്തു, മുൻപൊരിക്കൽ നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ ആയി നടിയെ ശല്യം ചെയ്യ്തിരുന്നു, അതുപോലെ ഈ അടുത്തിടക്ക് നടി ഐശ്വര്യ ലക്ഷ്മിയെ തനിക്ക് ലിപ് ലോക്ക് ചെയ്യണമെന്ന് വീഡിയോയിൽ പറഞ്ഞതാണ് ബാല ഇങ്ങനൊരു കേസ് നല്കാൻ കാരണം , അതേസമയം, തന്റെ പരാതിയില്‍ സന്തോഷ് വര്‍ക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നല്‍കിയതെന്ന് നടന്‍ ബാല പറഞ്ഞു.
