News

ചോറ്റാനിക്കരയിലെ പോക്സോ കേസ്; പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം, തല ഭിത്തിയിൽ ഇടിപ്പിച്ചു, ശ്വാസം മുട്ടിച്ചു

ചോറ്റാനിക്കരയിലെ പോക്സോ കേസിൽ അറസ്റ്റിലായ പ്രതി അനൂപിൻറെ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്. ചോറ്റാനിക്കരയിൽ 19 വയസുകാരി പെണ്‍കുട്ടി ആ രാത്രി നേരിട്ടത് ക്രൂര പീഡനം. അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചെന്ന് കരുതിയാണ് അനൂപ് രക്ഷപ്പെട്ടത്. ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്.

പെൺകുട്ടി മറ്റ് സുഹൃത്താക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയെ ശനിയാഴ്ച രാത്രി ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്നാണ് അനൂപ് രാത്രി വീട്ടിലേക്ക് എത്തിയത്. പിന്നാലെ മർദ്ദിക്കുകയും ലൈം​ഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. പെൺകുട്ടി വിസമ്മതിച്ചതോടെ ലൈം​ഗികമായി ഉപദ്രവിച്ചു.

ഈ ക്രൂരമർദനം സഹിക്കവയ്യാതെ പെൺകുട്ടി ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് അനൂപിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതോടെ ഷാൾ അറുത്ത് പെൺകുട്ടിയെ നിലത്തിട്ടു. ഒച്ചവെയ്ക്കാൻ ശ്രെമിച്ചപ്പോൾ മുഖം അമർത്തി ശ്വാസം മുട്ടിച്ചു. മുഖത്തു ആഞ്ഞ് ചവിട്ടി. പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കി. അബോധാവസ്ഥയിലായ പെൺകുട്ടിക്ക് അരികിൽ നാല് മണിക്കൂറോളമാണ് പ്രതി നിന്നത്. പെൺകുട്ടി മരിച്ചെന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നും പ്രതി വെളിപ്പെടുത്തി.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഒരു വർ‌ഷത്തോളമായി അനൂപ് അടുപ്പത്തിലാണ്. അതേസമയം പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.

Most Popular

To Top