News

പോക്‌സോ കേസ്: മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു, ഒന്നാം പ്രതി ജോഷി കുറ്റക്കാരന്‍

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്‌സോ കോടതിയുടേതാണ് വിധി. അതേസമയം കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി.

നിലവിൽ മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് മോൺസൻ മാവുങ്കൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മാനേജർ ജോഷി പീഡിപിച്ചു എന്നാണ് കേസ്. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വച്ച കുറ്റമാണ്‌ മോൻസണിന്‍റെ പേരിലുള്ളത്‌. ഇതേ പെൺകുട്ടിയെ ബാലത്സംഗം ചെയ്‌ത കേസിൽ 2023 ജൂൺ 17ന്‌ മോൻസൺ മാവുങ്കലിന്‌ മൂന്നു ജീവപര്യന്തം കഠിനതടവും 5.25 ലക്ഷം രൂപ പിഴയും എറണാകുളം പോക്സോ കോടതി വിധിച്ചിരുന്നു.

Most Popular

To Top