News

സ്‌കൂൾ കലോത്സവത്തിനിടെ ദ്വയാർഥ പ്രയോഗം, റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്, അരുണ്‍ കുമാര്‍ ഒന്നാം പ്രതി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയതിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

റിപ്പോർട്ടർ ചാനലിൻ്റെ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസിൽ ആകെ 3 പ്രതികളാണ് ഉള്ളത്. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിലെ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർഥ പ്രയോഗം നടന്നത്.

സ്‌കൂൾ കലോത്സവത്തിനിടെ ദ്വയാർഥ പ്രയോഗം, റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്, അരുണ്‍ കുമാര്‍ ഒന്നാം പ്രതി

Most Popular

To Top