News

പ്രകൃതിവിരുദ്ധ പീഡനം; സിപിഎമ്മിന്റെ 2 ബ്രാഞ്ച് സെക്രട്ടറിമാർക്ക് എതിരെ പോക്സോ കേസ്

കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മുയ്യം ബ്രാഞ്ച്  സെക്രട്ടറി പി അനീഷും പ്രതിയാണ്. പോക്സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

രണ്ട് പേരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ഇപ്പോ‍ൾ 20 വയസ്സുള്ള യുവാവിനെ 2 വർഷം മുൻപ് പീഡിപ്പിച്ചതിന് രമേശനെതിരെയും 17 വയസ്സുള്ള ആൺകുട്ടിയെ ഈമാസം 24ന് പീഡിപ്പിച്ചതിന് രണ്ടുപേർക്കുമെതിരെയുമാണ് കേസെടുത്തത്.

Most Popular

To Top