Politics

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ മോദി എത്തിയത്. എൻഡിഎ മുന്നണിയിലെ കക്ഷി നേതാക്കൾ, ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവർ മോദിക്കൊപ്പം ഉണ്ടായിരുന്നു. വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വിഡിയോ പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

2019ൽ 6,74,664 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽനിന്നും മോദി നേടിയിരുന്നത്. ജൂൺ ഒന്നിന് വരാണസിയിൽ വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് നേതാവ് അജയ് റായിയാണ് ഇവിടെ മോദിയുടെ എതിരാളി.

നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു 5 കി.മി. നീണ്ട റോഡ് ഷോ. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കും എന്നാണ് ബിജെപിയുടെ അവകാശവാദം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top