News

പ്ലസ് വൺ അഡ്മിഷൻ; ഓണ്‍ലൈന്‍ അപേക്ഷ നാളെ മുതൽ ആരംഭിക്കും

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ഓണ്‍ലൈന്‍ അപേക്ഷ സ​മ​ർ​പ്പ​ണം വ്യാ​ഴാ​ഴ്ച തു​ട​ങ്ങും.ഈ മാസം 25 വരെ അപേക്ഷിക്കാം.  റിസൾട്ട് പ്രഖ്യാപിച്ച് ഒരാഴ്ച്ചക്ക് ശേഷമാണ് പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഏകജാലക സംവിധാനം വഴി അഡ്മിഷൻ പ്രക്രിയകൾ നടക്കുക.

വെബ്‌സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top