News

നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തമുണ്ടാവാന്‍ പാടില്ല – മുഖ്യ മന്ത്രി പിണറായി വിജയൻ

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം അതീവ ദുഃഖകരമാണെന്നും, ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തമുണ്ടാവാന്‍ പാടില്ലന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദമായത് മുതൽ മൗനം പാലിച്ച മുഖ്യമന്ത്രി സംഭവം നടന്ന് ഇന്ന് ഒമ്പതാം ദിവസമാണ് പ്രതികരിക്കുന്നത്. സുതാര്യമായും സത്യസന്ധമായും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തിൽ കാര്യങ്ങൾ ചെയ്യണം എന്നും മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ചു.

Most Popular

To Top