മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ടാര്‍ഗറ്റ് വീണയല്ലെന്നും പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ അഴിമതി പുറത്ത് വന്നിട്ടും നിയമസഭയില്‍ പൊറാട്ട് നാടകം നടന്നതല്ലാതെ പ്രത്യേകിച്ച് അന്വേഷണമുണ്ടായില്ല. അത്തരമൊരു അന്വേഷണം എങ്ങനെ നടത്താം, ഏത് ഏജന്‍സി അന്വേഷിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് എസ്എഫ്‌ഐഒ. എന്റെ അഭിഭാഷകനും അദ്ദേഹത്തിന്റെ ഓഫീസും വളരെയേറെ ജോലി ചെയ്ത് ഈ രേഖകളെല്ലാം ശേഖരിച്ച് മൂന്ന് മാസത്തിലേറെ ഒരു ഹോം വര്‍ക്ക് നടത്തിയതിന് ശേഷമാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്’, അദ്ദേഹം പറഞ്ഞു.
