പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി അദ്ദേഹത്തിന് അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും ബിജെപി എംപിയുമായ കങ്കണ റാവത്തും തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ചിത്രം പങ്കുവച്ചിരുന്നു. ചിത്രം സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായി കഴിഞ്ഞു.
ചിത്രത്തിന്റെ ആധികാരികതയിൽ സംശയം ഉണ്ടായില്ലെങ്കിലും ഈ വനിതാ കമാൻഡോ ആരെന്നായിരുന്നു പലരുടെയും അന്വേഷണം. ഈ കമാന്‍ഡോയുടെ പേരോ ജോലി ചെയ്യുന്ന വിഭാഗത്തെ കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. പ്രധാനമന്ത്രിക്കും മുന്‍പ്രധാനമന്ത്രിമാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുരക്ഷയൊരുക്കുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി.) അംഗമാകാം നരേന്ദ്ര മോദിക്കൊപ്പമുള്ളതെന്നാണ് പലരും കമന്റ് ചെയ്തത്.
