മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തു നിന്ന് മാറ്റാൻ നിർദേശം. കോൺഗ്രസ് ആരോപണത്തിനിടെയാണ് നടപടി. ശുക്ലയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സെപ്റ്റംബർ 24, ഒക്ടോബർ 4 തീയതികളിൽ കത്തെഴുതിയിരുന്നു.
നവംബർ 20ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡയറക്ടർ ജനറൽ ഓഫ് പോലീസ് രശ്മി ശുക്ലയെ സ്ഥാനത്തുനിന്നും മാറ്റി ഡിജിപിയുടെ അധികാരം അടുത്ത ഉന്നത ഉദോഗസ്ഥന് കൈമാറാനാണ് നിർദേശം.
ശുക്ല അധികാരത്തിൽ തുടരുന്നത് തിരഞ്ഞെടുപ്പ് നീതിപൂർവവും സുതാര്യവുമായ രീതിയിൽ നടത്തുന്നതിൽ സംശയം ജനിപ്പിക്കുമെന്നും ഇസിഐക്ക് അയച്ച കത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ ആരോപിച്ചു.
