മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കിയത്.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജരിവാളിനെതിരേ പ്രാഥമികമായി തന്നെ തെളിവുകൾ ഉണ്ട് എന്ന് റിപോർട്ട് പറയുന്നു. ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആദ്യം സി.ബി.ഐ. കേസെടുത്തു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു.
ഇൻഡിയ സഖ്യത്തിനും ഇത് വൻ തിരിച്ചടിയായിയിരിക്കുകയാണ്.കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പിന്നീട് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയായിരുന്നു.
