പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്കൊപ്പമാണ് നിലകൊണ്ടത്. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. വിവാദങ്ങളൊന്നും ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗം ബി ജെ പിക്കൊപ്പം നിൽക്കും. മുനമ്പം വിഷയവും പാലക്കാട്ടെ ചർച്ചയാണെന്നും അതും വോട്ടാകുമെന്നും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തേണ്ട അവസ്ഥയായിരുന്നു ഉണ്ടായത്. ബിജെപി, എൻഡിഎ പ്രവർത്തകർ വളരെ ആവേശത്തോടെ തെരഞ്ഞെടുപ്പിനായി പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു.
