News

പണവും, പ്രശസ്‌തിയും എനിക്ക് ആവശ്യത്തിലേറെ ഉണ്ട്! ഇനിയും ജനങ്ങളെ സേവിക്കണം, മോദി മന്ദിരസഭയിലെ കോടീശ്വരൻ പെമ്മസാനി ചന്ദ്ര ശേഖർ 

പണവും, പ്രശസ്തിയും തനിക്ക് ആവശ്യത്തിലേറെ ഉണ്ട്, ഇനിയും ജനങ്ങളെ സേവിക്കണം. അതാണ് ലക്‌ഷ്യം. അതിന് രാഷ്ട്രീയമാണ് നല്ലത് മോദി സർക്കാരിലെ കോടേശ്വരൻ പെമ്മസാനി ചന്ദ്രശേഖർ പറയുന്നു. അധികം സർപ്രൈസുകൾ എടുത്തുപറയാനില്ലാത്ത മോദി മന്ത്രി സഭയിലുള്ളവർ സത്യപ്രതിജ്ഞക്കെത്തിയത്. മിക്കവരും അതിൽ പരിചിത മുഖങ്ങൾ. എന്നാൽ അതിൽ പ്രധാനിയാണ് ഒരു തരത്തിൽ പറഞ്ഞാൽ മോദി സർക്കാരിന് താങ്ങിനിർത്തുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശപാർട്ടിയുടെ എം പി പെമ്മസാനി ചന്ദ്രശേഖർ .

ഈ തെരഞ്ഞെടുപ്പിലെ ധനികനായ സ്ഥാനാർഥി. അദ്ദേഹം ഇപ്പോൾ മോദി മന്ത്രി സഭയിലെ ഒരു അംഗം  മായിരിക്കുകയാണ്, യുഎസിൽ ഡോക്ടറായ, വിദേശത്ത് വീടും ഇട്ടുമൂടാനുള്ള സ്വത്തുവകകളുമുള്ള, ആയിരത്തോളം കമ്പനികളിൽ നിക്ഷേപമുള്ള പെമ്മസാനി അതെല്ലാം വിട്ടു ഇതിലേക്ക് എത്തിയത്.

 

Most Popular

To Top