News

പീച്ചി റിസര്‍വോയറിലെ അപകടം: മരണം രണ്ടായി

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16) തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ ആയിരുന്നു സംഭവം. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനായാണ് കുട്ടികള്‍ എത്തിയത്. ഇതിനിടെയാണ് ഡാമിന്റെ റിസര്‍വോയറില്‍ കുട്ടികള്‍ കുളിക്കുന്നതിനായി എത്തിയത്. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. രക്ഷപെടുത്താൻ ശ്രെമിക്കുന്നതിനിടയിൽ ബാക്കിയുള്ളവർ അപകടത്തിൽപ്പെടുകയായിരുന്നു.

നാലുപേരെയും രക്ഷപെടുത്തി ആശുപത്രയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ തുടരുകയായിരുന്നു. അപകടത്തില്‍പ്പെട്ട നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Most Popular

To Top