Film news

ഹേമ കമ്മറ്റി മീ ടൂവിനേക്കാൾ മികച്ചത്; പാർവതി തിരുവോത്ത് 

ഒരു ചരിത്ര നിമിഷം തന്നെയാണ് ഹേമ കമ്മറ്റി റിപ്പോർട്ട്, ഈ റിപ്പോർട്ട് മീടൂ വിനേക്കാൾ മികച്ചത് നടിയും w c c  അംഗവുമായ പാർവതി തിരുവോത്ത് പറയുന്നു. കൂടാതെ ഈ റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഒരുപാട് സന്തോഷിക്കുന്നു എന്നാണ് നടി പറയുന്നത്. സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളെയും ചൂഷണങ്ങളെയും കുറിച്ചുള്ള ഹേമ കമ്മറ്റി റിപ്പോർട്ടിനെ “ഗെയിം ചേഞ്ചർ” എന്നും “ചരിത്ര നിമിഷം”എന്നും പറയാമെന്നുമാണ് പാർവതി പറയുന്നത്.ഏറ്റവും പുതിയ ആരോപണങ്ങളെ പാർവതി വിശേഷിപ്പിച്ചത് “മീ ടൂ രണ്ടാം ഭാഗം” എന്നാണ്, റിപ്പോർട്ടിന് ശേഷം നിരവധി മുൻനിര താരങ്ങൾക്കെതിരെ ആരോപണമുണ്ട്.

ലൈംഗികാതിക്രമത്തെ അതിജീവിച്ച സിനിമാ മേഖലയിലെ എല്ലാ സ്ത്രീകൾക്കും ഒരു സന്ദേശം നൽകി പാർവതി. “നിങ്ങൾ വിദഗ്‌ധരായ കലാകാരന്മാരാണ് ,   നിങ്ങൾക്ക് ഇതൊരു  ബുദ്ധിമുട്ടാണെങ്കിൽ മറ്റൊരു ജോലി കണ്ടെത്തണമെന്ന് നിങ്ങളോട് പറയുന്ന ആരെയും ശ്രദ്ധിക്കരുത്, എന്നും നടി പറയുന്നു.

Most Popular

To Top