മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ സിനിമയുടെ ഭാഗങ്ങൾ ഇനിയും അനുമതി ഇല്ലാതെ ഉപയോഗിച്ചാൽ കുരുക്ക് ഉറപ്പ് , ചിത്രത്തിന്റെ സംഗീതം, സംഭാഷണം, കഥാപാത്രം, കഥാപാത്രങ്ങളുടെ പേരുകൾ തുടങ്ങി സകലതിനും കോപ്പിറൈറ്റുമായി നിർമ്മാതാക്കൾ രംഗത്ത്, ഇനിയുമൊരു കൃത്യത ഇല്ലാതെ ചിത്രത്തിന്റെ ഒരു ഭാഗവും ഉപയോഗിക്കരുത് നിർമാതാക്കളായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ് വ്യക്തമാക്കി.
ചിത്രത്തിന്റെ പേരും ലോഗോയും, ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരുകളോ സംഭാഷണങ്ങളോ വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ അറിയിച്ചു.
മമ്മൂട്ടി കൊടുമൺ പോറ്റിയായി അഭിനയിച്ച ഒരു ഹൊറർ മൂവി ആയിരുന്നു ഭ്രമയുഗം, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മോഡൽ രീതിയിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്യ്തിരുന്നത്, 100 കോടി ക്ലബ്ബിൽ കയറിയ ഒരു മമ്മൂട്ടി ചിത്രമായിരുന്നു ഭ്രമയുഗം.












