പാനൂർ ബോംബ് സ്ഫോടന കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ പോലീസ് കാപ്പ കേസ് ചുമത്തി. സി സായൂജ് , സബീൻ ലാൽ , അക്ഷയ്, ഷിജാൽ യന്നിവർക്കെതിരെയാണ് കാപ്പ കേസ് ചുമത്തിയിരിക്കുന്നത്. ഇവരെ ആറുമാസം തടവിൽ പാർപ്പിക്കാവുന്ന കേസുകൾ ആണ് ചുമത്തിയിരിക്കുന്നത്. ബോംബ് നിർമ്മാണത്തിനിടെ നടന്ന ബോംബ് പൊട്ടിത്തെറിയിൽ സി പി എം അനുഭാവി ഷെറിൽ കൊല്ലപ്പെടുകയും, വിനീഷിന് ഗുരുതരമായ പരുക്ക് ഏൽക്കുകയും ചെയ്യ്തിരുന്നു.
നിലവിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിൽ മറ്റുകേസുകൾ ഉള്ളതിനാൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നില്ല പ്രതികൾ. ആറ് മാസം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്ഫോടനക്കേസിൽ മറ്റ് പ്രതികളായ മിഥുൻ ലാൽ, വി.പി വിനീഷ് എന്നിവർക്കെതിരെയും കാപ്പ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു
ബോംബ് നിർമ്മാണത്തിൽ 15 പേർക്കാണ് കേസ് ചുമത്തിയിരുന്നത്. അതുപ്പോലെ പ്രതികൾ ആയ അതുൽ, അമൽ ബാബു എന്നിവരും ഇപ്പോളും ജയിൽ തുടരുകയാണ്, എന്നാൽ ഇവർക്കെതിരെ കാപ്പ ചുമത്തുന്ന കാര്യം ഇതുവരെയും പോലീസ് അറിയിച്ചു
