Politics

പാലക്കാട് പ്രചരണത്തിന് ഇനി പോകില്ല, അപമാനം നേരിട്ടു വീണ്ടും ആ സ്ഥലത്ത് എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല ;സന്ദീപ് വാര്യർ

പാലക്കാട് പ്രചരണത്തിന് ഇനി പോകില്ല, അപമാനം നേരിട്ട ആ സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല ഇപ്പോഴും ബിജെപിയിൽ തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അമ്മ മരിച്ചപ്പോൾ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും വെച്ചില്ലെന്നത് വസ്തുതയാണ്. ആ വസ്തുത മനസിൽ വിങ്ങലായി കിടക്കുന്നതാണ്. നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ട് സന്ദീപ് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി അറിയിച്ചിരുന്നു. കെ സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ മത്സരിക്കണമെന്നായിരുന്നു തന്റെ അഭിപ്രായമെന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നതായും സന്ദീപ് വാര്യർ പറഞ്ഞു. എന്നാൽ നേതൃത്വത്തിനെതിരായ വിമർശനത്തിൽ സന്ദീപിനെതിരെ ധൃതിവെച്ച് നടപടിയില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Most Popular

To Top