പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി. വധക്കേസിൽ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഹൈക്കോടതി ജാമ്യം നൽകിയത് മതിയായ കാരണങ്ങളില്ലാതെയാണ് സുപ്രീംകോടതി നിരീക്ഷിച്ചു.
കേസിൽ ഓരോ പ്രതിയുടെയും പങ്കും കുറ്റകൃത്യവും പ്രത്യേകം പരിഗണിച്ച് വേണമായിരുന്നു ജാമ്യം അനുവദിക്കാനെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണിലാണ് കേസിലെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. എൻഐഎയുടെ വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു.
