പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മിന്നും ജയം. കേരളത്തില്‍ ഇത്തവണ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ പാലക്കാടായിരുന്നു ഏവരുടെയും ശ്രെദ്ധ ആർജിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ 8,715 വോട്ടിന്റെ വിജയം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തി അത് തിരിച്ചു പിടിച്ചു.
പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. ഇലെക്ഷൻ പ്രചാരണ വേളയിൽ ഏറെ വിവാദം സൃഷ്ടിച്ച നീല ട്രോളി ബാഗുമായി ആയിരുന്നു പ്രവർത്തകരുടെ ആഹ്ളാദം. ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39243 വോട്ടാണ് നേടാൻ സാധിച്ചത്. പി സരിൻ 37046 വോട്ട് നേടി മൂന്നാം സ്ഥാനത്തായി.
