ചില സംഘടനകള്‍ക്ക് മാത്രം ക്രെഡിറ്റ് കൊടുക്കാന്‍ സാധിക്കുന്ന വിജയമല്ല പാലക്കാട് നടന്നത്, മതേതര മനസിന്റെ വിജയമാണിതെന്ന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് എസ്.ഡി.പി.ഐ, ജമാത്തെ ഇസ്‌ലാമി വോട്ടുകള്‍ ലഭിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഡി.പി.ഐ, ജമാത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഒരാള്‍ പോലും വോട്ടുചെയ്യാനില്ലാത്ത പ്രദേശങ്ങളിലും യു.ഡി.എഫിന്റെ വോട്ട് ഉയര്‍ന്നിട്ടുണ്ട്. ജനങ്ങൾ ബിജെപിയെ പാലക്കാട്ട് നിന്ന് മാറ്റാൻ തീരുമാനമെടുത്തു. ബി.ജെ.പിക്ക് 500-600 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകളില്‍ പോലും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായും ഷാഫി പറഞ്ഞു.
