കൽപ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ാം തീയതിയിൽനിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. വിവിധ രാഷ്ട്രീയ സംഘടനകൾ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിയത്. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
