News

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; പോളിങ് അവസാനഘട്ടത്തിൽ, ഇതുവരെ 65.32 % പോളിങ്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പോളിങ് അവസാനഘട്ടത്തിൽ എത്തിയിരിക്കുമ്പോൾ ഇതുവരെ 65.32 % പോളിങ് ആണ് രേഖപ്പെടുത്തിയത്. ഉച്ചവരെ മന്ദഗതിയിൽ പോയികൊണ്ടിരുന്ന പോളിങ് ബൂത്തുകൾ വൈകുന്നേരമായതോടെ സജ്ജീവമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഓരോ മണ്ഡലത്തിലും മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 184 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു.

Most Popular

To Top