പാലക്കാട് സിപിഐഎമ്മിന് തിരിച്ചടി അവഗണന കാരണം പാർട്ടി വിടുന്നു. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും അബ്ദുൾ ഷുക്കൂർ ആരോപിക്കുന്നു.
ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും തന്നെ ചവിട്ടിത്താഴ്ത്തുന്ന നടപടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ പറഞ്ഞു. പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.
പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.
