തനിക്ക് നിയമ സഭയിൽ പ്രത്യേക സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ തറയിലിരിക്കുമെന്നും പി വി അൻവർ. പ്രതിപക്ഷ നിരയിലേക്ക് ഇനി താനില്ല. സ്വതന്ത്ര്യ ബ്ലോക്ക് വേണമെന്ന ആവശ്യം കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. പ്രത്യേക സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ തറയിലിരിക്കുമെന്ന് അൻവർ പറഞ്ഞു.
തനിക്ക് ജീവൻ ഉണ്ടെങ്കിൽ താൻ നാളെ നിയമസഭയിൽ പോയിരിക്കും സീറ്റ് അനുവദിക്കുന്നതിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ തുടർ നടപടിയുമായി താൻ മുൻപോട്ട്. സഭയില്‍ നടക്കുന്നത് കയ്യാങ്കളി മാത്രമാണെന്നും ചര്‍ച്ചയല്ലെന്നും അന്‍വര്‍ ആരോപിച്ചു. കള്ളന്മാര് ആരെന്ന് ജനത്തിനറിയാം. എ ഡി ജി പി യെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടത്. ഡി ജി പി ആദ്യം കൊടുത്ത റിപ്പോർട്ട് എ ഡി ജി പി യെ സസ്‌പെൻഡ് ചെയ്യുക യെന്നതായിരുന്നു, എന്നാൽ അത് പിന്നീട് തിരുത്തുവായിരുന്നു എന്നും എന്നും അൻവർ ചൂണ്ടിക്കാട്ടി.
