News

അന്‍വറിനെതിരേ വീണ്ടും വക്കീല്‍ നോട്ടീസയച്ച് പി.ശശി

മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ അന്‍വറിനെതിരേ വീണ്ടും വക്കീല്‍ നോട്ടീസയച്ച് പി.ശശി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ പി വി അൻവർ നിയമസഭയില്‍ 150 കോടിയുടെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പറഞ്ഞിട്ടാണെന്ന് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇത് നാലാമത്തെ വക്കീല്‍ നോട്ടീസാണ് അന്‍വറിനെതിരേ അയക്കുന്നത്. പി.ശശി എഴുതിക്കൊടുത്തപ്രകാരമാണ് നിയമസഭയിൽ വി.ഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതില്‍ വി.ഡി സതീശനോട് മാപ്പ് പറയുന്നുവെന്നും എംഎൽഎ സ്ഥാനം രാജിവെച്ചശേഷം വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നു ഈ പരാമർശത്തിനെതിരെയാണ് ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Most Popular

To Top