Politics

പി സരിൻ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക്,എകെജി സെന്ററിൽ വൻ സ്വീകരണം, ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് എംവി ഗോവിന്ദന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്‌കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ട പി സരിന്‍ സിപിഎമ്മിലേക്ക്. പി സരിനെ ഔദ്യോഗികമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലൻ, മന്ത്രി സജി ചെറിയാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സരിന്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular

To Top