കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വയനാട്, കണ്ണൂർ, കാസർകോട് യെന്നിജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആദ്യം കണ്ണൂർ വയനാട് ജില്ലകൾ മാത്രമായിരുന്നു അലർട്ട്, എന്നാൽ വെള്ളിയാഴ്ച്ച 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കാലവർഷക്കെടുതിയിൽ ബുധനാഴ്ച 3 പേർ മരിച്ചു. 3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്നാണു അറിയിപ്പ്
കാസർകോട്, കണ്ണൂർ ജില്ലകളിലെ തീരപ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസിൽദാർമാരോട് കലക്റ്റർ നിർദ്ദേശിച്ചു. വാഗമൺ, ഈരാറ്റുപേട്ട റോഡിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി
