ഓൺലൈൻ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് എറണാകുളം കണിച്ചാട്ടുപാറയില്‍ ഒരു യുവതി ജീവനൊടുക്കി വിവരമാണ് പുറത്തുവരുന്നത്. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപുരം വീട്ടില്‍ ആരതിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു ഈ സംഭവം നടന്നത്. ഓണ്‍ലൈന്‍ ആപ്പ് വഴി ആരതി ലോണ്‍ എടുത്തത് സംബന്ധിച്ച ഉള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓൺലൈൻ ആപ്പ് ഭീഷണിയാണ് ആരതിയുടെ മരണത്തിന് കാരണമെന്നും ,യുവതിയുടെ ഫോണ്‍ രേഖകളില്‍ സൂചനയുള്ളതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ ഭര്‍ത്താവ് അനീഷ് രണ്ടുമാസം മുന്‍പ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയിരുന്നു, ഈ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്.
യുവതിയുടെ മരണത്തില്‍ കുറുപ്പുംപടി പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി കഴിഞ്ഞു . അതേസമയം കഴിഞ്ഞ വര്‍ഷം എറണാകുളം കടമക്കുടിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ ഇതുപോലെ ജീവനൊടുക്കിയിരുന്നു. കൂടാതെ വയനാട്ടിലും സമാനമായ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തിരുന്നു.
