ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ഭേദഗതി ചർച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെട്ടേക്കും. രവിശങ്കര്‍ പ്രസാദ്, നിഷികാന്ത് ദുബെ എന്നിവരാകും ബിജെപിയും പ്രതിനിധികളെന്നാണ് സൂചന.
പാർലമെൻ്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. ആ നിലയ്ക്ക് കോൺഗ്രസിൽ നിന്നും 3ലധികം അംഗങ്ങൾ ഉണ്ടാകും. മൊത്തം 31 അംഗങ്ങലായിരിക്കും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‘ ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് പഠിക്കാനുള്ള സംയുക്ത പാർലമെൻ്ററി സമിതിയിൽ.
ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും അടങ്ങുന്ന 31 അംഗങ്ങളുള്ള പാനലില്‍ടി.എം സെല്‍വഗണപതിയും പി വില്‍സണും ഡിഎകെ പ്രതിനിധികളായി ഉള്‍പ്പെടുത്തിയേക്കും.
