25 കോടിയുടെ ഭാഗ്യവാനെ കാത്ത് കേരളം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് തിരുവോണം ബംപര്‍ നറുക്കെടുപ്പ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും.
കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയെങ്കിൽ ഇത്തവണ 71.40 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. മഴ കാരണം ഇക്കുറി വിൽപനയിൽ നേരിയ ഇടിവുണ്ടായി. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ വില്‍പന തുടരും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇരുപത് പേര്‍ക്ക് രണ്ട് കോടി വീതമാണ് രണ്ടാം സമ്മാനം. ഇരുപത് പേര്‍ക്ക് അമ്പത് ലക്ഷം വീതമാണ് മൂന്നാം സമ്മാനം.
