News

ഓംപ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് മരട് സ്റ്റേഷനിൽ ഹാജരായി,

ഗുണ്ടാനേതാവ് ഓംപ്രകാശ് ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. ഓംപ്രകാശിന്റെ മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാർട്ടിനും ആര് വഴിയാണ് എത്തിയന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തും.

പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല. ഇന്നലെ പൊലീസ് പ്രയാഗയുടെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. 20 തിലധികം ആളുകളാണ് ലഹരിപാർട്ടിയിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. അഭിഭാഷകനോടൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിൽ എത്തിയത്. മെട്രോ സി ഐ രാജേഷിന്റെ നേതൃത്വത്തിലാണ് നിലവിൽ ചോദ്യംചെയ്യൽ പുരോഗമിക്കുക.

Most Popular

To Top