News

ഭീകരാക്രമണത്തെ വെറും ‘ആക്രമണ’മാക്കി, ഒമർ അബ്ദുള്ളയുടെ അനുശോചനത്തിന് വ്യാപക വിമർശനം

ഭീകരാക്രമണത്തെ വെറും ‘ആക്രണ’മാക്കി, ഒമർ അബ്ദുള്ളയുടെ അനുശോചനത്തിന് വ്യാപക വിമർശനം. കഴിഞ്ഞ ദിവസം ഗന്ദേർബൽ ജില്ലയിലെ സോനമാർ​ഗ് ഏരിയയിൽ നടന്ന ഭീകരാക്രണത്തിൽ ഇതരസംസ്ഥാനക്കാരായ അഞ്ച് തൊഴിലാളികൾക്കും ഒരു ഡോക്ടർക്കുമാണ് ജീവൻ നഷ്ടമായത്. തുരങ്ക നിർമാണത്തിന് എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

എക്സിലൂടെ ഒമർ അബ്ദുള്ളയുടെ അനുശോചനം പങ്കുവെച്ചു.‘ഭീകരാക്രമണത്തെ’ വെറും ‘ആക്രണ’മാക്കിയ ഒമറിന്റെ അനുശോചനമാണ് വിവാദമായത്. കൂടാതെ ‘ഭീകരർ’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഒമറിന്റെ പാക് സ്നേഹം പുറത്ത് വന്നത്. കുറിപ്പിൽ പിഡിപി മേധാവിയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും “ഭീകരാക്രമണം” എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

നിങ്ങളുടെ കുടുംബത്തിന് തീവ്രവാദികളോട് അനുഭാവം പുലർത്തുന്ന ചരിത്രമുണ്ടെന്ന് അറിയാമെങ്കിലും, പൊതു പ്ലാറ്റ്‌ഫോമുകളിലെങ്കിലും അൽപ്പം ​രാജ്യസ്നേഹം കാണിക്കുക. സംസ്ഥാന പദവിയുടെ ഏത് സാധ്യതയും അസാധുവാക്കാവുന്നതാണ്. തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്.

Most Popular

To Top