മുനമ്പത്തിനു പിന്നാലെ വയനാട്ടിലും ഭൂമി കൈയേറിയെന്ന് വഖഫ് ബോർഡ് നോട്ടീസ്. മാനന്തവാടി തവിഞ്ഞാലിലെ 5 കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
വി പി സലിം, സി വി ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാൻ നിർദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങൾക്കും വഖഫ് ബോർഡിന്റെ നിർദേശമുണ്ട്.
