സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് തള്ളിയത്.ഇന്നും പ്രതിഷേധത്തെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്താണ് തള്ളിയത്.
പരിഷ്കരണത്തെ തുടർന്ന് സമരം ചെയ്യുന്നവരെ ചർച്ചയ്‌ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണർ സമരക്കാരുമായി സംസാരിക്കുമെനന് അറിയിച്ചിട്ടുണ്ട്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ട്രാക്ക് ക്രമീകരണം, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചാണ് ഡ്രൈവിംഗ് സ്കൂൾ അധികൃതർ പ്രതിഷേധിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ സംസ്ഥാനത്തിലുടനീളം പ്രതിഷേധം തുടരുകയാണ്.