News

ആർക്കും ഞങ്ങളെ തടയാനാകില്ല, ആര് എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കും; അമിത് ഷാ

ആര് എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.  ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി തട്ടിപ്പറിക്കുകയാണ് വഖഫിന്റെ സ്വഭാവം. കര്‍ണാടകയില്‍ അത് ഗ്രാമീണരുടെ സ്വത്തു മുഴുവന്‍ വിഴുങ്ങി. നിങ്ങള്‍ പറയൂ, വഖഫ് നിയമങ്ങളില്‍ മാറ്റം വേണ്ടേ? അദ്ദേഹം ജനക്കൂട്ടത്തോട് ചോദിച്ചു. ഭേദഗതിയെ രാഹുല്‍ എതിര്‍ക്കുകയാണ്. ആരെതിര്‍ത്താലും ബിജെപി അതു പാസാക്കും. ഒരാള്‍ക്കും ഞങ്ങളെ തടയാനാകില്ല. പൊതു സിവില്‍ നിയമം കൊണ്ടുവരുന്നതും ആര്‍ക്കും തടയാനാകില്ല, അദ്ദേഹം പറഞ്ഞു.

Most Popular

To Top