News

സംഘപരിവാറുമായി ബന്ധപ്പെട്ട ആരും പാലക്കാട് കാരള്‍ തടഞ്ഞിട്ടില്ല, ഗൂഢാലോചന സംശയിക്കുന്നു; കെ സുരേന്ദ്രന്‍

സംഘപരിവാറുമായി ബന്ധപ്പെട്ട ആരും പാലക്കാട് കാരള്‍  തടഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ ഗൂഡാലോചന സംശയിക്കുന്നതായും ശക്തമായ നടപടി ഈ സംഭവത്തിൽ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഈ സംഭവത്തില്‍ കര്‍ശന നടപടി വേണം. ഗൂഡാലോചന ഇതില്‍ നടന്നിട്ടുണ്ട്. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവ സമൂഹം ബിജെപിയുമായി അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും ബിഷപ്പുമാരെ ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Most Popular

To Top