ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ഒരു ശക്തിക്കുമാവില്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുച്ഛേദം 370 പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ നിയമസഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും തൻറെ നയം വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമര്‍ശിച്ചു. കര്‍ണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തില്‍ വന്നത് നുണ പരത്തിയെന്നും അധികാരത്തില്‍ വന്നതോടെ വാഗ്ദാനങ്ങള്‍ മറന്നുവെന്നും ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് അജൻഡ നടപ്പിലാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ല. കശ്മീരിനെതിരെ ഗൂഢാലോചന നടത്തുകയാണ് കോൺഗ്രസുകാരെന്നും മോദി ആരോപിച്ചു.
