News

തെറ്റായ പ്രസ്ഥാനവകൾ നടത്തി ബി ജെ പി യെ ആക്രമിക്കാനാണ് കോൺഗ്രസിന്റെ ശ്രമം; നിർമ്മല സീതാരാമൻ 

10 പൊതു തെരഞ്ഞെടുപ്പുകൾ നടത്തി അതിൽ 250 സീറ്റുകൾ പോലും തികയ്ക്കാൻ കഴിയാത്ത കോൺഗ്രസ് ഇപ്പോൾ ബി ജെ പി ക്കെതിരെ തെറ്റായ പ്രസ്ഥവനകൾ നടത്തുകയാണെന്ന് വിമർശിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രസ്താവനകളെ വളച്ചൊടിച്ച് നുണകളാക്കി പ്രചരിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ കോൺഗ്രസുകാർ.

രാമ ക്ഷേത്രം, അഗ്നിപഥ് സ്‌കീം എന്നീ വിഷയങ്ങളിലെല്ലാം കോൺഗ്രസ് തെറ്റായ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. രാമക്ഷേത്രത്തിനായി ഏറ്റെടുത്ത ഭൂമിക്ക് 1733 കോടി രൂപ നൽകിയതാണ്. മോദി  സർക്കാർ മുഴുവൻ നഷ്ടപരിഹാരത്തുകയും കൈമാറിയിട്ടുണ്ട്.

കോൺഗ്രസിന്റെ ഈ തന്ത്രങ്ങളെ വളരെ ഗൗരവമായി തന്നെ കാണണം. നുണകൾ പ്രചരിച്ചും തെറ്റായ പ്രസ്താവനകൾ നടത്തിയും ബി  ജെ പി യെ ആക്രമിക്കാനാണ്  ഈ കോൺഗ്രസിന്റെ ശ്രമം എന്നും വിമർശിച്ചുകൊണ്ട്  കേന്ദ്രധനകാര്യ മന്ത്രി സീതാരാമൻ എത്തി

Most Popular

To Top