തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ തന്നെ നടി നിമിഷ സജയനെ സൈബർ അറ്റാക്ക് , നടിയുടെ സോഷ്യൽ മീഡിയ പേജുകളിലാണ് വ്യാപക രീതിയില്‍ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം. ഈ സൈബർ അറ്റാക്കിനെ തുടർന്ന് നടി സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് നിയന്ത്രണം ഏർപ്പെടുത്തി.
നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയാണ് ബിജെപി പ്രവർത്തരെയടക്കം ചൊടിപ്പിച്ചത്. മുൻപ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ പറഞ്ഞ വാക്കുകളാണ് സംഘ്പരിവാറുകാർ ഇപ്പോൾ വീണ്ടും കുത്തിപൊക്കിയാണ് സൈബർ അറ്റാക്ക് നടത്തുന്നത്.
തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി എന്നായിരുന്നു നടി അന്ന് പറഞ്ഞിരുന്നത് , ആ വാക്കുകളാണ് ഇപ്പോൾ സൈബർ ആക്രമണത്തിന് കാരണമാക്കിയിരിക്കുന്നത്
