News

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്‌ഡ്‌ 

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്‌ഡ്‌, മുരളിയുടെ തേവല ക്കൽ വീട്ടിൽ ആണ് റെയിഡ്‌, വീടിന്റെ കതക് പൊളിച്ചാണ് എൻ ഐ എ ക്കാർ അകത്തുകയറി റെയിഡ് നടത്തിയത്, മുരളിയുടെ മകന്റെ  വീട്ടിൽ എട്ട് അംഗ സംഘമാണ്  റെയിഡ് നടത്തികൊണ്ടിരുന്നത്.

ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്നാണ് വിവരം.  ഈ വീട്ടിൽ ഒറ്റക്കാണ് ഹൃദ്രോഗിയായ മുരളി താമസിക്കുന്നത്. നാലു വർഷത്തത്തോളം പുണെ യേർവാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി, 2019ലാണ് ജയിൽ മോചിതനായത്. കൊച്ചി  ഇരുമ്പനം സ്വദേശിയായ മുരളി 1976ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായിരുന്നു.

Most Popular

To Top